DIPLOMA DFP SEAT VACANCY for SC/ST

Click Here for English Press Release

ഡിപ്ലോമ: ഫുഡ് പ്രൊഡക്ഷൻ SC/ST വിഭാഗത്തിന് സീറ്റൊഴിവ്

 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ   കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ  മാനേജ്മെന്‍റ് ആന്‍റ് കേറ്ററിങ്  ടെക്നോളജിയിൽ 2019  ജൂലൈ മാസം 29 നു ആരംഭിക്കുന്ന  ഒന്നര വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടു പാസ്സായ ST/SC വിഭാഗത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യർത്ഥികൾ

 അപേക്ഷ ഫോറം വെബ്സൈറ്റില്‍ നിന്നും    ഡൌണ്‍  ലോഡ് ചെയ്യുകയോ കോവളത്തുള്ള            സ്ഥാപനത്തിൽ നിന്നും നേരിട്ടു വാങ്ങുകയോ ചെയ്യാവുന്നതാണ്.  ഒരു വര്‍ഷം കോളേജിൽ  പഠനവും ബാക്കി 6 മാസം പ്രശസ്ത ഹോട്ടലുകളിൽ പരിശീലനവും ആയിരിയ്ക്കും. പ്രായപരിധി  01.07.2019 നു  28 വയസ്സ് കവിയാൻ പാടില്ല.  പൂരിപ്പിച്ച അപേക്ഷ  19/07/2019 നു മുൻപായി  പ്രിന്‍സിപ്പൾ,  ഇന്‍സ്റ്റിറ്റൂട്ട്  ഓഫ് ഹോട്ടൽ  മാനേജ്മെന്‍റ് ആന്‍റ്  കേറ്ററിങ്  ടെക്നോളജി, ജീ.വി.രാജാ റോഡ്,  കോവളം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.   ജൂലായ് 22- ) o തീയതി 10 മണിക്ക് ഇന്‍സ്റ്റിറ്റുട്ടിൽ വച്ച് ക൱ൺസിലി൦ഗ്   നടത്തപ്പെടും.  വിശദ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471-2480283.

പ്രിന്‍സിപല്‍ 

IHMCT
Photo Gallery

Latest
News & Events